ചങ്ങനാശേരി: സംസ്ഥാന ബഡ്ജറ്റിൽ എ.സി കനാലിന്റെ നവീകരണത്തിനും സംരക്ഷണത്തിനും നൂറുകോടി രൂപ നീക്കിവെക്കണമെന്ന് എ.സി കനാൽ സംരക്ഷണസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. എ.സി കനാൽ സംരക്ഷണസമിതി ചെയർമാൻ നൈനാൻ തോമസ് മുളപ്പാൻ മഠം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എ.സി വിജയപ്പൻ അദ്ധ്യക്ഷത വഹിച്ചു. അലക്സാണ്ടർ പുത്തൻപുര, എ.കെ ഷംസുധൻ, ഷിബു കണ്ണമ്മാലി, തമ്പു ജോൺ വിളനിലം,ജെയിംസ് കൊച്ചുകുന്നേൽ, മുട്ടാർ സുരേന്ദ്രൻ, കറിയാച്ചൻ വടകര, അപ്പച്ചൻകുട്ടി ആശാപറമ്പ്, അൻസാരി ഹസനാർ,ശശിധരൻ കിടങ്ങറ, മോഹനൻ ഇരുപതിൽ തുടങ്ങിയവർ പങ്കെടുത്തു.