
ചങ്ങനാശേരി: നവകേരളസദസിൽ ഭക്ഷ്യപൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് ചങ്ങനാശേരി താലൂക്കിൽ ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തി തീർപ്പാക്കിയതിൽ അർഹതയുള്ള മുൻഗണന കാർഡുകളുടെ വിതരണം നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, കൗൺസിലർ കുഞ്ഞുമോൾ സാബു എന്നിവർ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ ജി.അഭിൽജിത്ത്, റേഷനിംഗ് ഓഫീസർമാരായ ആശാ ചന്ദ്രൻ.എസ്, വൈ.എസ് ദീപ്തി, ജയമ്മ ജോസഫ്, എ.അബ്ദുൽ ഹക്കീം, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. അർഹരായ 21 കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.