
പയ്യപ്പാടി: കുറ്റിപ്പുറത്ത് പരേതനായ കെ.പി കോരയുടെ (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ) ഭാര്യ മറിയാമ്മ (കുഞ്ഞമ്മ- 81) നിര്യാതയായി. പരേത മീനടം അർക്കിയിൽ കുടുംബാംഗം. മക്കൾ: മാത്യു കെ.കോര (മനോരമ തിരുവനന്തപുരം യൂണിറ്റ് മുൻ ഉദ്യോഗസ്ഥൻ), കുര്യാക്കോസ് കെ.കെ (കേരള കൗമുദി പയ്യപ്പാടി ഏജന്റ് ), ഫിലിപ്പോസ് കെ.കെ (എം.എം. പബ്ലിക്കേഷൻസ്, സർക്കുലേഷൻ ഡിവിഷൻ, കോട്ടയം). മരുമക്കൾ: മിനി (അടിമത്തറ തിരുവനന്തപുരം), സീമോൾ സി.തോമസ് (ചൂരമ്പള്ളിൽ, പുതുപ്പള്ളി മുൻ പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ലിസ്സി ഫിലിപ്പോസ് (മൈലക്കാട്, പുതുപ്പള്ളി ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വെള്ളുക്കുട്ട സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ.