പൊൻകുന്നം: എൻ.എസ്.എസ് പൊൻകുന്നം യൂണിയന്റെ വിദ്യാർത്ഥിസംഗമം യൂണിയൻ പ്രസിഡന്റും നായകസഭാംഗവുമായ അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ധനസഹായം, എൻഡോവ്‌മെന്റുകൾ, സ്‌കോളർഷിപ്പുകൾ എന്നിവ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എം.എസ്.രതീഷ്‌കുമാർ, കമ്മിറ്റിയംഗങ്ങളായ കെ.പി.മുകുന്ദൻ, എം.എസ്.വിശ്വനാഥപിള്ള, എം.ജി.ബാലകൃഷ്ണൻ നായർ, പി.കെ.ബാബുക്കുട്ടൻ നായർ, പി.വി.രാധാകൃഷ്ണൻ നായർ, ജയകുമാർ ഡി.നായർ, കെ.എസ്.ജയകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിയൻ വനിതാസമാജങ്ങൾക്കായി നടത്തിയ തിരുവാതിരകളി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എൻ.എസ്.എസ് പ്രസിദ്ധീകരിച്ച നമ്മുടെ ആരോഗ്യം, പ്രഥമശുശ്രൂഷ എന്നീ പുസ്തകങ്ങൾ മുഴുവൻ മത്സരാർത്ഥികൾക്കും വിതരണം ചെയ്തു. യോഗത്തിൽ യൂണിയൻ കമ്മിറ്റിയംഗങ്ങളായ എ.എൻ.ഗോപാലകൃഷ്ണൻ നായർ, ഡി.ഗോപിനാഥൻ നായർ, ബാബു ശിവൻകുട്ടി, പുതിയകാവ് ദേവസ്വം പ്രസിഡന്റ് പി.എസ്.ഗോപിക്കുട്ടൻ നായർ, എൻ.എസ്.എസ്.ഇൻസ്‌പെക്ടർ അനിൽകുമാർ ബി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.