പാ​താമ്പുഴ: പാതാമ്പുഴ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം ഇന്നും നാളെയും ന​ട​ക്കും. ഇ​ന്ന് രാ​വിലെ 6.15ന് കൊടി​യേ​റ്റ്, 6.30ന് അഖണ്ഡനാമ​ജ​പം, ഉച്ചയ്​ക്ക് 1ന് പ്രസാദമൂ​ട്ട്, വൈകുന്നേരം 5.30ന് വിളക്ക്​പൂജ, 6.30ന് അഖണ്ഡനാമജപസമർ​പ്പ​ണം, 6.30ന് ദീപാ​രാ​ധ​ന. 30ന് രാവിലെ 5.30ന് നിർമാല്യദർ​ശ​നം, 6ന് ഉ​ഷ​പൂജ, 6.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 8.30ന് പ്രാസാദ ശുദ്ധിക്രി​യ​കൾ, 10 മുതൽ കലശാഭിഷേ​കം, തുടർന്ന് ഉച്ച​പൂ​ജ, ഉച്ച​ക്ക് 1ന് മഹാപ്ര​സാദമൂ​ട്ട്, 5.30ന് താലപ്പൊലി ഘോഷയാത്രയും മയൂരനൃത്ത​വും. താലപ്പൊലി ഘോഷയാത്രയ്​ക്ക് മീ​നച്ചിൽ യൂ​ണി​യൻ ചെ​യർമാൻ ഒ.എം സരേഷ് ഇ​ട്ടിക്കു​ന്നേൽ ദീപം പ​ക​രും. 6.30ന് ദീപാരാ​ധ​ന, 7ന് ആകാശ വിസ്​മയം, വെടി​ക്കെ​ട്ട്, 7.15ന് കുട്ടികളുടെ കലാപരിപാടി​കൾ, 8ന് തിരുവാ​തി​ര, 8.30ന് കരൊക്കെ ഗാന​മേള.
ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ബാബു നാരായണൻ, മേൽശാന്തി അജേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും. ക്ഷേത്ര ഉത്സവത്തിന് പ്രസിഡന്റ് പ്രഭാകരൻ മ​രു​തുതറ, വൈസ് പ്ര​സിഡന്റ് രാജു കോ​ട്ടുക്കുന്നേൽ, സെക്രട്ടറി മനോജ് പുന്നോലിൽ, ഉത്സവ കമ്മറ്റി കൺവീനർ കെ.എസ് രാജു കീന്തന​നിക്കൽ, ഉത്സവ കമ്മ​റ്റി ട്രഷറർ ശശി പുന്നോലിലിൽ, വനിതാസംഘം കേന്ദ്ര സമിതിയംഗം സ്മിതാ ഷാജി പാറയടിയിൽ, പ്രസിഡന്റ് സുജ ശശി പുന്നോലിൽ, സെക്രട്ടറി ലാലി കതിരോ​ലിക്കൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് രാജി കു​ന്നേൽ, യൂണിയൻ കമ്മറ്റിയംഗം പത്മിനി രാജശേഖരൻ, യൂത്ത് മൂവ്‌​മെന്റ് പ്രസിഡന്റ് അഷ്ടമി രാജ് കോ​ട്ടുക്കു​ന്നേൽ, വൈസ് പ്രസിഡന്റ് രേവതി കതിരോ​ലിക്കൽ, സെക്രട്ടറി രഞ്​ജിത്ത്, ജോയിന്റ് സെക്രട്ടറി ദേവി​ക പുന്നോ​ലിൽ, യൂണിയൻ കമ്മറ്റിയംഗം രതീ​ഷ്, സൈബർ സേന യൂണിയൻ കൗൺസിലർ രഞ്ജി​ത്ത് എന്നി​വർ നേതൃത്വം നൽ​കും.