മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1538ാം നമ്പർ മുക്കൂട്ടുതറ ഗുരുദേവ ക്ഷേത്രത്തിലെ 32ാമത് പ്രതിഷ്ഠാദിന ഉത്സവം 31ന് നടക്കും. 31ന് പുലർച്ചെ 5ന് പ്രഭാതഭേരി, 5.15ന് ഗണപതിഹോമം, 7ന് ശാഖാ പ്രസിഡന്റ് കെ.എ രവികുമാർ പതാക ഉയർത്തും. തുടർന്ന്, കുടുംബയൂണിറ്റുകളുടെ സമൂഹപ്രാർത്ഥന, 9ന് ഭാഗവതപാരായണം, സർവൈശ്വര്യപൂജ ടി.എസ് ബിജു ശാന്തി മുഖ്യകാർമികത്വം വഹിക്കും. 11ന് യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിഅംഗം ബിബിൻ ഷാൻ പ്രഭാഷണം നടത്തും. ശാഖയിലെ 75 വയസിന് മേൽപ്രായമുള്ള ശാഖാ അംഗങ്ങളെ ആദരിക്കും. എരുമേലി യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ്, യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി, യൂണിയൻ കൺവീനർ എം.വി അജിത് കുമാർ എന്നിവർ പങ്കെടുക്കും. 12.30ന് എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണം, 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.50ന് ദീപാലങ്കാര സമർപ്പണം മഹേഷ് പുരുഷോത്തമൻ നിർവഹിക്കും. 7ന് ദീപാരാധന, 7.30ന് ഭജന. ശാഖാ ഭാരവാഹികളായ പ്രസിഡന്റ് കെ.എ രവികുമാർ, വൈസ് പ്രസിഡന്റ് ടി.വി പ്രസാദ്, ശാഖാ സെക്രട്ടറി ഇ.എസ് ഷെനോ എന്നിവർ നേതൃത്വം നൽകും.