ഏ​റ്റു​മാ​നൂർ​: കാത്തിരിപ്പ് അവസാ​നി​ച്ചു, ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്​കൂളിന് സ്വന്തം വാൻ. പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു സ്വന്തം വാഹനം എന്ന സ്​കൂളി​ന്റെ സ്വ​പ്‌​ന​ത്തിന്. കഴിഞ്ഞവർഷം സ്​കൂൾ അധികൃതർ ഈ ആവശ്യവുമായി തോമസ് ചാഴികാടൻ എം.പിയെ സമീപിച്ചതോടെയാണ് സ്​കൂളിന് സ്വന്തം വാഹനത്തിനായുള്ള നടപടികൾ തുടങ്ങി​യ​ത്. എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 15.37 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയ​ത്. വാഹനത്തിന്റെ ഫ്‌​ലാഗ് ഓഫ് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. നേരത്തെ സ്​കൂൾ കെട്ടിടത്തിനായി ഭൂമി കണ്ടെത്തിയതും കെട്ടിടം നിർമ്മിച്ചതും തോമസ് ചാഴികാടൻ എം.എൽ.എ ആയിരിക്കുമ്പോഴായിരുന്നു.