കോട്ടയം: ബോധി ധർമ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും റിപബ്ളിക് ദിനാഘോഷവും അഡ്വ.ജയ വി.നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി.എം.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായവിതരണം കെ.എസ്.ഇ.ബി അസി.എൻജിനിയർ ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ട്രസ്റ്റ് സർവീസ് ബോർഡ് പ്രസിഡന്റ് ടി.പി.മോഹനൻ കറുകച്ചാൽ, ട്രസ്റ്റ് സെക്രട്ടറി വൈ.സി.സുനിൽകുമാർ, അഡ്വ.കെ.ദേവ് തുടങ്ങിയവർ സംസാരിച്ചു. സാധാരണക്കാർക്കായി 11 അഭിഭാഷകർ അടങ്ങുന്ന നിയമസഹായ ബോർഡും രൂപീകരിച്ചു. ഭാരവാഹികളായി അഭിഭാഷകരായ ജയ വി.നായർ (ഡയറക്ടർ), രാഹുൽ ചക്കാലയ്ക്ക്ൽ, സുപ്രിയമി പ്രസന്നൻ (അസി.ഡയറക്ടർമാർ), കെ.ദേവ്, മാനസ് ജേക്കബ് ജോയി, ധന്യ ഇ.ജെ. ഐശ്വര്യ രാജ്, അനുപമ രാധാകൃഷ്ണൻ, അഭിരാമി സുരേഷ്, നിയമ വിദ്യാർത്ഥികളായ അനന്ദു സാഹു, തനു റാണി (ബോർഡ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.