ഇളങ്ങുളം: ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ടയുത്സവം. രാവിലെ ഒൻപതിന് ശ്രീബലി, വൈകിട്ട് 4ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി, രാത്രി 12ന് പള്ളിവേട്ടയെഴുന്നള്ളത്ത്, തിരുഅരങ്ങിൽ രാത്രി 8.45ന് നൃത്തനാടകം.

നാളെ രാവിലെ 7.30 മുതൽ നാരായണീയ പാരായണം. 9.30ന് സംഗീതകച്ചേരി. 10.15 മുതൽ മഹാപ്രസാദമൂട്ട്, 11.30ന് വയലിൻ ഫ്യൂഷൻ, 4.30ന് ഭജൻസ്. അഞ്ചിന് വെള്ളാങ്കാവ് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടിന് പുറപ്പെടൽ, രാത്രി 7ന് ആറാട്ട് എതിരേൽപ്പ്, 7.30 മുതൽ കിഴക്കേപന്തലിൽ ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് പാണ്ടിമേളം.

31ന് ഉപദേവാലയമായ മരുതുകാവിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, വൈകിട്ട് ഏഴിന് നാടൻപാട്ട് ദൃശ്യവിരുന്ന് പോര് കലിയാട്ടം, ഒൻപതിന് വണിക വൈശ്യസംഘം 78ാം നമ്പർ ശാഖയുടെ കുംഭകുടനൃത്തം.