ഏഴാച്ചേരി: സെന്റ് ജോൺസ് പള്ളിയിലെ വിശുദ്ധ സ്‌നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായി നടത്തിയ പ്രദക്ഷിണസംഗമം ഭക്തിനിർഭരമായി. രാവിലെ തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിച്ചു. തുടർന്ന ഫാ. സ്‌കറിയ മോടിയിൽ കുർബാന അർപ്പിച്ചു. വൈകിട്ട് 7ന് ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ കാവിൻപുറം കവലയിലെ കുരിശുപള്ളിയിൽ സംഗമിച്ചു. മുത്തുക്കുടകളും വർണ്ണക്കുടകളുമേന്തി നൂറുകണക്കിന് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. കുരിശുപള്ളി കവലയിലെ പ്രദക്ഷിണസംഗമത്തിന് ശേഷം ലദീഞ്ഞും ഫാ.ജോർജ്ജ് പറമ്പിത്തടത്തിലിന്റെ പ്രഭാഷണവുമുണ്ടായിരുന്നു. തുടർന്ന് സംയുക്ത തിരുനാൾ പ്രദക്ഷിണം പള്ളിയിലേക്ക് നീങ്ങി. വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, സജി പള്ളിയാരടയിൽ, റോയി പള്ളത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 9ന് പള്ളിയിൽ സംയുക്ത പ്രദക്ഷിണത്തിന് സ്വീകരമം നൽകി. ഇന്ന് വൈകിട്ട് 5.15 ന് വിശുദ്ധ കുർബാനയും കൊടിയിറക്കും നടക്കും.