കൂരോ​പ്പ​ട: കു​ഴി​ക​ളില്ലാത്ത റോ​ഡ് കൂ​രോ​പ്പ​ട നി​വാ​സി​കൾ​ക്ക് ഇന്നും അ​ക​ലെയാണ്....... പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​കളുടെ നീണ്ടനിര. നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയ​മായ കൂരോപ്പട ​ മാടപ്പാട്, കിസാൻ കവല ​ ഇടയ്ക്കാട്ടുകുന്ന് റോ​ഡു​ക​ളാ​ണ് ത​കർ​ന്ന് തരി​പ്പ​ണ​മാ​യത്. റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കിമാ​റി വ​ലുതും ചെ​റു​തുമാ​യ കു​ഴി​കൾ രൂ​പ​പ്പെട്ടു. മെ​റ്റിലും ച​രലും നി​റഞ്ഞ റോ​ഡി​ലൂ​ടെ കാൽന​ട​യാ​ത്ര പോലും അ​സാ​ദ്ധ്യം. റോ​ഡു​കൾ ത​കർ​ന്ന​തോ​ടെ ജ​ന​രോ​ഷവും ശ​ക്ത​മായി.

കൂരോപ്പട ക്ഷേത്രം, ഇടയ്ക്കാട്ടുകുന്ന് പള്ളി, മാടപ്പാട് ക്ഷേത്രം, എസ്.എൻ പുരം ക്ഷേത്രം, ഇളങ്കാവ് ക്ഷേത്രം, ഗവ.വി.എച്ച്.എസ് സ്‌കൂൾ, കോത്തല എൻ.എസ്.എസ് ഹൈസ്‌കൂൾ, ആയുർവേദാശുപത്രി, ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രി, കൃഷി ഭവൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകളാണ് ചെമ്പരത്തിമൂട് ​ ഇടയ്ക്കാട്ടുകുന്ന് റോഡ്, കിസാൻ കവല ​ ഇടയ്ക്കാട്ടുകുന്ന് റോഡ്, കൂരോപ്പട ​ മാടപ്പാട് റോഡുകൾ. വർഷങ്ങളായി ഈ റോഡുകൾ തകർന്നനിലയിലാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി,​ എം.പി, എം.എൽ.എ ,ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് വിവിധ സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

വിളിച്ചാൽ ആരും വരില്ല

റോഡുകൾ തകർന്നതോടെ പ്ര​ദേ​ശ​ത്തേക്ക് ഓട്ടോറിക്ഷായും ടാക്‌സികളും എ​ത്താൻ മടിക്കുകയാ​ണ്. പഞ്ചായത്തിലെ മറ്റ് റോഡുകൾ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡുകളെ അവഗണിച്ചതിൽ പ്രതി​ഷേ​ധവും ശക്ത​മാ​യി. അ​ടിയന്ത​ര​മായി നടപടികൾ ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ജനങ്ങളുടെ ക്ലേശത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീക​രി​ക്ക​ണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേ​താവ് അനിൽ കൂരോ​പ്പട ആവശ്യപ്പെട്ടു.