
വൈക്കം : വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.രാജഗോപാൽ, സി.പി നാരായണൻ നായർ, പി.എൻ രാധാകൃഷ്ണൻ, കെ.ജയലക്ഷ്മി, എസ്.ജയപ്രകാശ് എന്നിവർ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. എൻ.മധു, പ്രൊഫ.കൃഷ്ണകുമാർ, പി.ഡി.രാധാകൃഷ്ണൻ, അയ്യേരി സോമൻ, ബി.ജയകുമാർ, എസ്.മധു, വി.കെ.ശ്രീകുമാർ, സുരേഷ് ബാബു, പി.എസ്.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.