
വൈക്കം : മെഡിസിപ്പിന്റെ അപാകതകൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ പ്രവർത്തന യോഗം ആവശ്യപ്പെട്ടു. സർക്കാർ നടപ്പാക്കുന്ന പദ്ധതി ഇൻഷ്വറൻസ് കമ്പനി വേണ്ടത്ര ശ്രദ്ധയോടെ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നതിനാൽ സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ പെൻഷൻകാർക്ക് നൽകുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി സുകേശൻ ചുലികാട് ഉദ്ഘാടനം ചെയ്തു. പി.സുഗതൻ, എ.സി.ജോസഫ്, അബ്ദുൾകലാം ആരിഫ്, കെ.പി.സതീഷ്, വി.ലക്ഷ്മണൻ, കെ.വി.പ്രകാശൻ, കെ.ഇ.മണിയൻ, എം.വി.ജോൺ തുടങ്ങിയവർ സംസാരിച്ചു.