vchr

വെ​ച്ചൂർ : വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ക്ഷീര കർഷകർക്കായുള്ള കാലിത്തീറ്റ വിതരണത്തിന്റെയും ക്ഷീര വികസനവകുപ്പിന്റെ സ്‌പെഷ്യൽ ബൂസ്റ്റർ പ്രോഗ്രാം പദ്ധതിയുടെയും ഉദ്ഘാടനം കുടവെച്ചൂർ സംഘ​ത്തിൽ പ്രസി​ഡന്റ് ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയെ സ്വയം പര്യാപ്തമാകുന്നതിനെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംഘത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌പെഷ്യൽ ബൂസ്റ്റർ പദ്ധതി കുറിച്ച് ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ്‌കുമാർ വിശദീകരണം നടത്തി. സംഘം പ്രസിഡന്റ് കെ.കെ ചന്ദ്ര​ബാ​ബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ട​റി അറയ്ക്കൽ സുന്ദരൻ, ഭരണസമിതി അം​ഗങ്ങൾ, ക്ഷീരകർഷകർ തുടങ്ങി​യവർ പങ്കെടുത്തു.