
കോട്ടയം : ഗ്രാമീണ പബ്ലിക്കേഷൻസിന്റെ കലക്കത്ത് കുഞ്ചൻ നമ്പ്യാർ ഫെലോഷിപ്പ് അയ്മനം വല്യാട് സ്വദേശി എസ്.ശ്രീകാന്തിന്. അയ്യായിരം രൂപായും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഫെലോഷിപ്പ്. കവിത, ജീവചരിത്രകൃതികൾ രചിച്ചതടക്കം മലയാള കവിതയിൽ തുടർച്ചയായി ദേശീയ തലത്തിൽ ലഭിച്ച അംഗീകാരങ്ങൾ പരിഗണിച്ചാണ് പുരസ്‌ക്കാരം. എറണാകുളം പുതിയകാവ് മൈതാനിയിൽ മേയ് 25, 26. 27 തീയതികളിൽ നാഷണൽ മലയാളി ഫെഡറേഷനും ഗ്രാമീണ പബ്ലിക്കേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഫെലോഷിപ്പ് സമ്മാനിക്കും. സാക്ഷരതാ മിഷൻ കോട്ടയത്തെ മലയാള അദ്ധ്യാപകനാണ്. വാണിയപ്പുരയിൽ വി.കെ സുഗതന്റെയും കനകമ്മ സുഗതന്റെയും മകനാണ്.സഹോദരി : ശ്രീമോൾ മനു.