കോട്ടയം: തോമസ് ചാഴിക്കാടൻ എം.പിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് ജോസഫ് ഗ്രൂപ്പ് ചുവരെഴുതിയതിനെ ചൊല്ലി തർക്കം. അനുമതിയില്ലാതെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുതിയതെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം ആരോപിച്ചു. ചുവരെഴുത്ത് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി. സ്ഥാനാർത്ഥി ആരാണെന്ന് അറിയുന്നതിന് മുമ്പേ സ്ഥാനാർത്ഥിയുടെ പേരില്ലാതെ കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ ചുവര് മാറിപ്പോയതാണെന്ന് യു.ഡി.എഫ് വിശദീകരിച്ചതിന് പിന്നാലെ എൽ.ഡി.എഫ് ഇവിടെ ചുവരെഴുതി.