ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജ് മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഇന്നും നാളെയും സിനിമയുടെ സാംസ്‌കാരിക വർത്തമാനം എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ നടക്കും. അസംപ്ഷൻ പൗവ്വത്തിൽ ഹാളിൽ രാവിലെ 10ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേഖലകളിലെ ബിപിൻ ചന്ദ്രൻ,ഐ.ജി മിനി, എ.ചന്ദ്രശേഖർ, ജി.പി രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. സിനിമ പ്രദർശനവും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.