കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ടെയിലേഴ്സ് അസോസിയേഷൻ നടത്തുന്ന തുടർസമരങ്ങളുടെ ആദ്യഘട്ടമായി ജില്ലാ ക്ഷേമനിധി ഓഫീസുകളുടെ മുന്നിലേക്കും നാളെ രാവിലെ 10ന് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി.ജി ഉഷാകുമാരി ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണ്യൻ, എം.പി മുഹമദ്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.