മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് മേറ്റുമാർക്കുള്ള പരിശീലന ക്യാമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നൂതന സാങ്കേതികവിദ്യയും, കൃഷിയിടങ്ങളിലെ വൈവിധ്യ പ്രവർത്തനങ്ങളും പരിശീലന ക്ലാസിൽ ഉൾപ്പെടും.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷീലാ ടോമിനിക്, സി.വി അനിൽകുമാർ, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, ബിൻസി മാനുവൽ, സെക്രട്ടറി ഷാഹുൽ മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷി മാത്യു , അസിസ്റ്റന്റ് ബ്ലോക്ക് ഓഫീസർ സിയാദ്, എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥരായ മനീഷ് മണി,മനു, വി.ഇ.ഒമാരായ രേണുക, ഫാത്തിമ എന്നിവർ പങ്കെടുത്തു