കോട്ടയം:കേരളകൗ​മു​ദി, ആർപ്പൂക്കര പഞ്ചാ​യത്ത്, എക്​​സൈസ് വ​കു​പ്പ് എ​ന്നിവയുടെ സം​യു​ക്ത ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ​ ബോധപൗർ​ണ്ണ​മി ആർ​പ്പൂക്കര ഗ​വ.വൊ​ക്കേഷ​ണൽ ഹ​യർ സെ​ക്കൻഡ​റി സ്​കൂളിൽ ന​ട​ന്നു. ആർ​പ്പൂക്കര പ​ഞ്ചായ​ത്ത് മെ​മ്പർ റോ​സി​ലി ടോ​മി​ച്ചൻ ഉ​ദ്​ഘാട​നം ചെ​യ്തു. ഹ​യർ​സെ​ക്കൻഡ​റി എ​ച്ച്.എം പ്രീ​തി ജോസ​ഫ് അ​ദ്ധ്യ​ക്ഷ​ത​ വ​ഹിച്ചു. എക്​​സൈസ് എൻഫോഴ്​സ്​​മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്​​പെഷ്യൽ സ്​ക്വാഡ് കോ​ട്ട​യം പ്രിവന്റീവ് ഓഫീ​സർ നി​ഫി ജേ​ക്കബ് ക്ലാ​സ് ന​യി​ച്ചു. എ​ച്ച്​.എസ്.എ​സ് പ്രിൻ​സി​പ്പൽ രാ​ജി രാമ​ദാ​സ് പ​ങ്കെ​ടു​ത്തു. ഹ​യർ​സെ​ക്കൻഡ​റി സ്‌കൂൾ അ​ദ്ധ്യാപ​കൻ പി.എ​സ് സ​ന്തോ​ഷ് സ്വാ​ഗ​തവും കേരളകൗ​മു​ദി കോട്ട​യം യൂ​ണി​റ്റ് ചീ​ഫ് ആർ.ബാ​ബു​രാ​ജ് ന​ന്ദിയും പ​റ​ഞ്ഞു.