കോട്ടയം : 12 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവൻ നമ്പൂതിരിയെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം വിജിലൻസ് സംഘം ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് പിടികൂടി കേസ് എടുത്തിരുന്നു. തുടർന്ന് അവധിയിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിൽ. 2022 നവംബറിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗം മേധാവിയായി ചുമതലയേറ്റത്.