
കോട്ടയം : ട്രാവൻകൂർ സിമന്റ്സിൽ ശമ്പളം മുടങ്ങിയതോടെ ദുരിതത്തിലായ ജീവനക്കാർക്ക് ട്രാവൻകൂർസിമന്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി.ബിനു വിതരണോദ്ഘാടനം നിർവഹിച്ചു. ട്രാവൻകൂർ സിമന്റ് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ എൻ.കെ രാധാകൃഷ്ണൻ, സി.എം അനി,സിനി ജോർജ്, പി.എസ് ബിജുമോൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പു മന്ത്രിക്കും പല തവണ നിവേദനങ്ങൾ നൽകിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ യാതൊരുവിധ നടപടിയുമെടുത്തില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി.