വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന പ്ലാവ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വിയറ്റ്‌നാം സൂപ്പർ എർലി വിഭാഗത്തിൽപ്പെട്ട പ്ലാവിന്റെ വിതരണം ആരംഭിച്ചു. 15 രൂപ നിരക്കിലാണ് വിതരണം നടത്തുന്നത്. ആവശ്യമുള്ള ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായി ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡ് വി.പി.റെജി അറിയിച്ചു. തൈകൾ ആവശ്യമുള്ളവർ ഒരു തൈക്ക് 15 രൂപ വീതം ഫെബ്രുവരി 5ന് മുമ്പായി ജനപ്രതിനിധികളെ ഏൽപ്പിക്കണം.