
ചങ്ങനാശേരി: കേരള യൂത്ത് ഫ്രണ്ട്(എം) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണി കാരുണ്യദിനം അനുസ്മരിച്ചു. കുറിച്ചി മണ്ഡലത്തിലെ ജീവൻജ്യോതി ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ജോബ് മൈക്കിൾ എം.എൽ.എ കേക്ക് മുറിച്ച് കാരുണ്യദിന സന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ ജോർജ് കറുകപ്പറമ്പിൽ, ജോയ് പള്ളിക്കാപ്പറമ്പിൽ, ഡിനു ചാക്കോ, റോണി വേലിപറമ്പിൽ, സെബിൻ പുത്തൻപുരയ്ക്കൽ, ജോബിൻ ജെയിംസ്, അനീഷ് തോമസ്, സി. ആൻസ് മേരി ഇയ്യാലിൽ, ഷിന്റോ ജെയിംസ്, എബിൻ ജോസഫ് എന്നിവർ പങ്കെടുത്തു. തുടർന്ന് ആശ്രമത്തിലെ അന്തേവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.