kc-kumaran

വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈക്കം ടൗൺ സൗത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വ്യാപാരഭവനിൽ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.സി.കുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.ഗോപാലൻ സാന്ത്വന സഹായ വിതരണം നടത്തി. വൈസ് പ്രസിഡന്റ് എം.സുജാത, പി.വിജയലക്ഷ്മി, രക്ഷാധികാരി എം.ജി സോമനാഥ്, പി.വി പ്രകാശ്, സെക്രട്ടറി പി.ആർ.രാജു, ട്രഷറർ കെ.സി.ധനപാലൻ, എ.ശിവൻകുട്ടി, ജി.മോഹൻകുമാർ, പി.ബി.മോഹനൻ, ജോയിന്റ് സെക്രട്ടറി കെ.മനോഹരൻ, പി.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു.