worker

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മുണ്ടക്കയം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ വനിതകളായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി 18 - 40. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രോജക്ട് ഓഫീസിൽ ലഭിക്കും. അവസാന തീയതി :

ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.