ചേനപ്പാടി: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞം ഇന്ന് തുടങ്ങും. രാവിലെ എട്ടിന് ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ 50ലേറെപ്പേർ ചേർന്ന് നാരായണീയപാരായണം. വൈകിട്ട് 6.45ന് എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഭദ്രദീപം തെളിക്കും. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി, മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. തകഴി ഉണ്ണികൃഷ്ണപിള്ളയാണ് യജ്ഞാചാര്യൻ. ഫെബ്രുവരി ഏഴിനാണ് സപ്താഹസമാപനം. എട്ട്, ഒൻപത് തീയതികളിൽ ഉത്സവം നടക്കും.