
പൊൻകുന്നം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിറക്കടവ് തെക്കേത്തുകവല വരവുകാലായിൽ രതീഷ് (39) നെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞ ദിവസം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് വച്ച് ബൈക്കിൽ വരികയായിരുന്ന ചിറക്കടവ് കൊട്ടടിക്കുന്ന് സ്വദേശിയായ യുവാവിനെ അസഭ്യംപറയുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. രതീഷിന് സ്ഥിരമായി ഉണ്ടായിരുന്ന തടിപ്പണി നഷ്ടപ്പെടാൻ ഇടയായത് യുവാവ് കാരണമാണെന്ന വിരോധമാണ് അക്രമണത്തിന് കാരണം. പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒ ദിലീഷ്, എസ്.ഐമാരായ റെജിലാൽ, സുനിൽകുമാർ, സുഭാഷ്, സി.പി.ഒ ഷാജി ചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.