കുറുമുള്ളൂർ: എസ്.എൻ.ഡി.പി യോഗം കുറുമുള്ളൂർ വേദഗിരി ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ ഇന്ന്. രാവിലെ 5.30ന് നിർമ്മാല്യദർശനം, 7ന് അഷ്ടദ്രവ്യഗണപതിഹോമം, 12നും 12.35നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പഞ്ചലോഹ ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് കൊടിയേറ്റ്. ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് പ്രതിഷ്ഠാ സമർപ്പണ സമ്മേളനം ഉദ്ഘാടനവും മുൻ ശാഖാ ഭാരവാഹികളെ ആദരിക്കലും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.എൻ സത്യദാസ് റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. എ.ജി ദിലീപ് കുമാർ, അഡ്വ.പി.എൻ അശോക് ബാബു, ഉണ്ണിക്കൃഷ്ണൻ ഇടശ്ശേരിൽ, ശ്യാം.വി.ദേവ്, എൻ.ആർ ഷാബു, ശ്യാമള മണി, മനു ബാബു എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് കിടങ്ങയിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.കെ രാജൻ നന്ദിയും പറയും. രാത്രി 9ന് കലാസന്ധ്യ. ഫെബ്രുവരി 1ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 7ന് അഷ്ടദ്രവ്യ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, 8ന് പുരാണപാരായണം, 10.30ന് ഉച്ചപൂജ, 11ന് പ്രഭാഷണം, ഉച്ചയ്്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ പൂജ, 6.45ന് അറിവിലേക്ക് ഒരു ചുവട്. ഫെബ്രു.2ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 7ന് അഷ്ടദ്രവ്യഗണപതിഹോമം, 9.30ന് സർവൈശ്വര്യപൂജ, 11ന് പ്രഭാഷണം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് വിശേഷാൽ പൂജ, വലിയകാണിക്ക, കൊടിയിറക്ക്, 7.30ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്ക്കാരവും പയ്യാരം.