കോട്ടയം: കേരളകൗമുദി, ഏറ്റുമാനൂർ പഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ  ബോധപൗർണ്ണമി ഇന്ന് 2.30ന് ഏറ്റുമാനൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്യും. എച്ച്.എസ് ഹെഡ്മിസ്ട്രസ് എം.ജ്യോതി അദ്ധ്യക്ഷതവഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സെപ്ഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് ക്ലാസ് നയിക്കും. ബി.ജെ.പി ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, മുനിസിപ്പൽ കൗൺസിലർ സുരേഷ് വടക്കേടം, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു ബി.കോതശേരി എന്നിവർ പങ്കെടുക്കും. ലഹരിവിരുദ്ധ ക്ലബ് സ്കൂൾ കോർഡിനേറ്റർ രാജേഷ് ജി.ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജു തോമസ് നന്ദിയും പറയും.