പാലാ: ചേർപ്പുങ്കൽ സമാന്തരപാലം ടാറിംഗ് പൂർത്തീകരിച്ചു. പാലം നിർമാണമെന്ന ദീർഘകാലത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമാകുന്നത്. അപ്രോച്ച് റോഡുകൾ പൂർത്തീകരിച്ച് ആവശ്യമായ സമയം നല്കിയശേഷമാണ് ടാറിംഗ് നടത്തിയത്. അധികം വൈകാതെ പാലം തുറന്നുകൊടുക്കും.