
കോട്ടയം: നാട്ടകം സിമന്റ്സിന്റെ കാക്കനാട്ടെ ഭൂമി വിൽക്കാനുള്ള ആഗോള ടെൻഡറിൽ ഒരാൾ മാത്രം പങ്കെടുത്തതോടെ വീണ്ടും ടെൻഡർ വിളിക്കും. ഒരാൾ മാത്രമെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്നാണ് നിയമം. മൂന്നാം തവണയാണ് ടെൻഡർ വിളിക്കുന്നത്.
സ്ഥലത്തിന്റെ ന്യായവിലയുടെ 20% അധികം അടിസ്ഥാന വിലയിലാണ് ആദ്യ ടെൻഡർ. എന്നാൽ ഇതിൽ ആരും പങ്കെടുത്തില്ല. തുടർന്ന് ന്യായവില തന്നെ അടിസ്ഥാന വിലയാക്കി രണ്ടാംഘട്ട ടെൻഡർ വിളിച്ചത്. ഇതിലാണ് ഒരാൾ പങ്കെടുത്തത്. കാക്കനാട് വാഴക്കാല ദേശീയ കവലയിൽ 2.79 ഏക്കർ സ്ഥലമാണു ട്രാവൻകൂർ സിമന്റ്‌സിന് ഉള്ളത്. 40 കോടി രൂപയെങ്കിലും വസ്തു വിൽപനയിലൂടെ സമാഹരിക്കാനാണു ട്രാവൻകൂർ സിമന്റ്‌സ് ലക്ഷ്യമിടുന്നത്.