വാഴപ്പള്ളി പടിഞ്ഞാറ്: എസ്.എൻ.ഡി.പി യോഗം 5229ാം നമ്പർ വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം ശാഖയിൽ 36ാമത് വാർഷികത്തിനും എട്ടാമത് പുനപ്രതിഷ്ഠാ മഹോത്സവത്തിനും തുടക്കമായി. കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. വാർഷികസമ്മേളനം ചങ്ങനാശേരി യൂണിയൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററുമായ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. നിയുക്ത യോഗം ബോർഡ് മെമ്പർ സജീവ് പൂവത്ത് മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം പ്രസിഡന്റ് ഷിബു ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. കുമരകം എം.എൻ ഗോപാലൻ തന്ത്രിയെ ആദരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി എം.എസ് രാജമ്മ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. അജയകുമാർ, പി.ബി രാജീവ്, ഓമനക്കുട്ടൻ പുത്തൻകാവ്, സ്മിത സുനിൽ, പി.ആർ സുരേഷ്, കെ.പ്രസാദ്, ബിന്ദു മനോജ്, ശ്രീജിൻ, സൗമ്യ രജീഷ്, അഞ്ജപ സുമിത്ത് എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ആർ.മനോജ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് രമേഷ് ആർ.കോച്ചേരി നന്ദിയും പറഞ്ഞു. കൊടിയേറ്റ് സദ്യ, കലാപരിപാടികൾ എന്നിവയും നടന്നു. ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ഗുരുദേവകീർത്തനാലാപനം, 11ന് സംഗീതലയം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് വിവിധ കലാപരിപാടികൾ. രണ്ടിന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ഗുരുദേവകൃതികളുടെ പാരായണം, ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര, രാത്രി 8ന് ദീപാരാധന, 8.30ന് കൊടിയിറക്ക്.