 
വൈക്കം: വൈക്കം വടക്കേനട കൊച്ചാലിൻചുവട് റസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ വാർഷിക പൊതുയോഗവും റിപ്പബ്ലിക്ക് ദിനാഘോഷവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും രക്ഷാധികാരിയുമായ ലേഖാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പ്രേംകുമാർ, എ.വേലായുധൻ, ജി.മോഹൻകുമാർ, ഡോ.ഇ.എസ് രമേശൻ, ഷൈൻകുമാർ, പ്രീജ് ഭാസ്‌ക്കർ, പി.പദ്മകുമാർ, ആർ.ഗീത, കെ.ബി ഇന്ദിരാമ്മ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡി.രഞ്ജിത്കുമാർ (പ്രസിഡന്റ്), എൽ.സിന്ധു (സെക്രട്ടറി), എ.വേലായുധൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.