കോട്ടയം: കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ ലൂർദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റയും തിരുനാൾ നാളെ കൊടിയേറും. നാളെ വൈകിട്ട് 4.45ന് കൊടിയേറ്റ്, ആഘോഷമായ വി.കുർബാന. 3ന് വൈകിട്ട് 5ന് കുർബാന. 4ന് വൈകിട്ട് 5ന് ആഘോഷമായ കുർബാന വചന സന്ദേശം. 5,6,7 തിയതിയകളിൽ വൈകിട്ട് 5ന് കുർബാന. 8ന് ആഘോഷമായ കുർബാന സന്ദേശം, ദൈവാലയത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. 9ന് പൂർവ്വിക സ്മരണദിനം, വൈകിട്ട് 5ന് കുർബാന, സന്ദേശം, സെമിത്തേരി സന്ദർശനം, പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ, 7ന്കലാസന്ധ്യ. 10ന് വൈകിട്ട് 4.30ന് ആഘോഷമായ കുർബാന വചനസന്ദേശം, തുടർന്ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലേക്ക് നഗരപ്രദക്ഷിണം, 8ന് ബാൻഡ് ചെണ്ട മ്യൂസിക്കൽ ഫ്യൂഷൻ, ആകാശവിസ്മയം.
11ന് രാവിലെ 9ന് തിരുനാൾ കുർബാന ഫാ.ജെന്നി കായംകുളത്തുശ്ശേരി, വചനസന്ദേശം ആർച്ച് പ്രീസ്റ്റ് ഡോ.മാണി പുതിയിടം. തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്. വൈകിട്ട് 5ന് ആഘോഷമായ കുർബാന, വചനസന്ദേശം.