മാന്തുരുത്തി: മാന്തുരുത്തി ഗുരുദേവ ക്ഷേത്രത്തിൽ രണ്ടാമത് പഞ്ചലോഹ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി. എം.എൻ ഗോപാലൻ തന്ത്രി, അജിമോൻ ശാന്തി എന്നിവർ കാർമികത്വം വഹിക്കും. ഇന്ന് രാവിലെ 6ന് നടതുറക്കൽ, 7ന് ഉഷപൂജ, 8ന് ഗുരുദേവ ഭാഗവതപാരായണം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് പ്രഭാഷണം, 8ന് തിരുവാതിര, 8.30ന് നാടോടിനൃത്തം. 2ന് രാവിലെ 10ന് കലശാഭിഷേകം, 10.30ന് മഹാഗുരുപൂജ, 11.30ന് പ്രതിഷ്ഠാദിനസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ശാഖാ പ്രസിഡന്റ് എൻ.എൻ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തും. കുമരകം ഗോപാലൻ തന്ത്രി, സജി മറ്റത്തിങ്കൽ, ദാമോദരൻ പുതുവേലിൽ, അമ്മിണി ദാമോദരൻ എന്നിവരെ ആദരിക്കും. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് പ്രസംഗം നടത്തും. പ്രൊഫ.അജിത്ത് രവീന്ദ്രൻ കുട്ടികൾക്കുള്ള സന്ദേശം നൽകും. ഷാജി കൃഷ്ണൻ ആശംസ പറയും. ശാഖാ സെക്രട്ടറി പി.കെ മോഹനൻ സ്വാഗതം പറയും. വൈകിട്ട് 6.30ന് മഹാദീപാരാധന, 8ന് ചെണ്ടമേളം, പമ്പമേളം, നാടൻപാട്ട്.