mg-uni

സയന്റിഫിക് അസിസ്റ്റന്റ്
ഇന്റർ യൂണിവേഴ്‌സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ (ഐ.യു.ഐ.സി) സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കുള്ള നിയമനം പ്രവർത്തനം വിലയിരുത്തി ദീർഘിപ്പിക്കാൻ സാദ്ധ്യതയുണ്ട്. പ്രതിമാസം 30,000 രൂപ ഫെലോഷിപ്പ് ലഭിക്കും.
കെമിസ്ട്രിയിലോ എൻവയോൺമെന്റൽ സയൻസസിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എം.എസ്‌സി ബിരുദവും ഹൈറെസല്യൂഷൻ മാസ് സ്‌പെക്ട്രോമീറ്റർ കൈകാര്യം ചെയ്യുന്നതിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും (ഇൻസ്ട്രുമെന്റെഷൻ, അനാലിസിസ്) ഉള്ളവരെയാണ് പരിഗണിക്കുന്നത്.


കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ്; കരാർ നിയമനം
സ്‌കൂൾ ഒഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിൽ ഒരൊഴിവിലേക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പികളും സഹിതം ഫെബ്രുവരി 12 വരെ notificationada4@mgu.ac.in എന്ന ഇ-മെയിലിൽ അപേക്ഷിക്കാം.

.