jera-sngam
കേരകർഷക സൗഹാർദ്ദ സംഗമം കുറിച്ചിയിൽ കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ കേരകർഷക സൗഹാർദ്ദ സംഗമം സംസ്ഥാന കോർഡിനേറ്റർ അഡ്വ.തോമസ് ഉണ്ണിയാടന് തെങ്ങുതൈ നൽകി ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: കർഷകർ തളർന്നാൽ നാട് തളരുമെന്ന് കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേര കർഷക യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് പാർട്ടിയും കർഷക യൂണിയനും നടത്തുന്ന നൂറ് കേര കർഷക സൗഹാർദ്ദ സംഗമം ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസീസ് ജോർജ്, അപു ജോൺ ജോസഫ്, കെ.എഫ് വർഗ്ഗീസ്, തോമസ് കണ്ണന്തറ, ബിജോയ് പ്ലാത്താനം, ജോസ് ജെയിംസ്, മാത്തുകുട്ടി പ്ലാത്താനം, വി.ജെ ലാലി, ജേക്കബ് വാരിക്കാടൻ, ജെയ്‌സൺ ജോസഫ്, ജോർജുകുട്ടി മാപ്പിളശ്ശേരി, സി.ഡി. വൽസപ്പൻ, സിബി ചാമക്കാല, കുഞ്ഞ് കളപ്പുര, ജെയിംസ് പതാരംചിറ, ഫിലിപ്പ് മുണ്ടകത്തിൽ എന്നിവർ പങ്കെടുത്തു.