nattakom

തിരുവല്ല: എം.ജി സർവ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള നാടകോത്സവം ‘ബാബ്റി' പരുമല ഡി.ബി പമ്പാ കോളേജിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ ആഷിക് അബു ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ രാഹുൽമോൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി.ആന്റണി, സർവ്വകലാശാല സിൻഡിക്കേറ്റംഗം അഡ്വ.അമൽ ഏബ്രഹാം, രജിസ്ട്രാർ കെ.ജയചന്ദ്രൻ, ഡി.എസ്എസ് ഡയറക്ടർ ഏബ്രഹാം കെ.ശാമുവേൽ, പ്രോഗ്രാം ചെയർമാൻ റെയിസൺ സാം രാജ്, കൺവീനർ എസ്.ഷൈജു, ജനറൽ കൺവീനർ കെ.എസ് അമൽ, യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് എന്നിവർ സംസാരിച്ചു. ഇന്നും നാളെയും വൈകിട്ട് 7മുതലാണ് നാടക മത്സരം.