cable-tv
കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കെ.എസ്.ഇ.ബി.പൊൻകുന്നം ഡിവിഷണൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പൊൻകുന്നം: കേബിൾ ടി.വി.മേഖലയെ തകർക്കുന്ന കെ.എസ്.ഇ.ബി.നിലപാടിനെതിരെ കരിദിനാചരണവുമായി കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. സി.ഒ.എ.ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി.പൊൻകുന്നം ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിഷേധസമരം ജില്ലാപഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനൊപ്പം സർക്കാരുമായി ചർച്ചകളും നടത്തിവരികയാണെന്ന് സി.ഒ.എ.സംസ്ഥാന ട്രഷറർ പി.എസ്.സിബി പറഞ്ഞു. ജില്ലാസെക്രട്ടറി ബി.റെജി, ട്രഷറർ അനീഷ്.എൻ, ജില്ലാ പ്രസിഡന്റ് ഒ.വി.വർഗീസ്, മേഖലാ കമ്മിറ്റി ഭാരവാഹികൾ, കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.