
കോട്ടയം: പി.സി.ജോർജിന്റെ വരവോടെ ബി.ജെ.പിക്ക് ജില്ലാ പഞ്ചായത്തിലും അംഗമായി. മകൻ ഷോൺ ജോർജും ഇന്നലെ ഡൽഹിയിലെത്തി അംഗത്വം നേടിയിരുന്നു. കഴിഞ്ഞ തവണ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ഷോൺ ഒറ്റയ്ക്ക് മത്സരിച്ചാണ് വിജയിച്ചത്. ജനപക്ഷം ബി.ജെ.പിയിൽ ലയിച്ചതോടെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉൾപ്പെടെ ബി.ജെ.പിക്ക് മെമ്പർമാരായി.
ജില്ലാ പഞ്ചായത്തിലെ കക്ഷിനില
എൽ.ഡി.എഫ് 14
സി.പി.എം: 6
കേരള കോൺഗ്രസ് (എം) : 5
സിപിഐ : 3
യു.ഡി.എഫ് : 7
കോൺഗ്രസ് : 5
കേരള കോൺഗ്രസ് : 2
 ബി.ജെ.പി 1