കോട്ടയം: വനിതശിശുവികസനവകുപ്പിന്റെ വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയവർ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾ എന്നിവരെ അവാർഡിനായി വ്യക്തികൾ /സ്ഥാപനങ്ങൾ/സംഘടനകൾക്ക് നാമനിർദ്ദേശം ചെയ്യാം. നാമനിർദ്ദേശവും മറ്റു വിവരങ്ങളും ജില്ലാവനിതാ ശിശു വികസന ഓഫീസർക്ക് അഞ്ചിനകം നൽകണം. വിശദവിവരം ഫോൺ: 04812961272.