
പാമ്പാടി: ഒരു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തലചിറ അറക്കൽ ജോസിലി ഡെയ്ൽ തനു നസീർ (36) നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കുടുംബപരമായ പ്രശ്‌നത്തെ തുടർന്ന് ഇയാൾ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം നിലവിളി കേട്ട് ഒരു വയസുള്ള ഇളയകുട്ടി ഉറക്കമുണർന്ന് നിലവിളിച്ചു. ഉടൻ ഇയാൾ കുട്ടിയെ തറയിൽ എറിയാനും, മുഖത്ത് ഇടിക്കാനും ശ്രമിക്കുന്നതിനിടയിൽ മാതാവ് തടയുകയായിരുന്നു. ഇവർക്കിടയിൽ കുടുംബപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയ്യാൾ മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. എസ്.എച്ച്.ഒ സുവർണ്ണകുമാർ, എസ്.ഐ മാരായ ശ്രീരംഗൻ, കോളിൻസ്, സുദൻ, സി.പി.ഒമാരായ സുമിഷ് മാക്മില്ലൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.