കിടങ്ങൂർ: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനാവുമെന്ന് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ അഭിപ്രായപ്പെട്ടു.

കിടങ്ങൂർ പഞ്ചായത്തിലെ ജൽ ജീവൻ മിഷന്റെ പുതിയ നിർവ്വഹണ സഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഐ.ഇ.സി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, മുൻ പ്രസിഡന്റ് ബോബിച്ചൻ മാത്യു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ മാരായ സനിൽകുമാർ പി.റ്റി, ദീപലതാ സുരേഷ്, പി.ജി.സുരേഷ്, ഐ.എസ്.എ. പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, മെമ്പർമാരായ ലൈസമ്മ ജോർജ്, ടീന മാളിയേക്കൽ, മിനി ജറോം, കുഞ്ഞുമോൾ ടോമി, കെ.ജി. വിജയൻ, സിബി സിബി, വാട്ടർ അതോറിട്ടി ഓവർസിയർ അനു ശങ്കർ കെ.എസ്, പ്രോജക്ട് ഓഫീസർ എബിൻ ജോയി, കോർഡിനേറ്റർ ഷീബാ ബെന്നി, സി.ഡി.എസ് ചെയർപേഴ്‌സൺ മോളി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.