കുന്നോന്നി: യാത്രക്കാരെ സംബന്ധിച്ച് ഭാഗ്യപരീക്ഷണമാണ് കുന്നോന്നി-ആലുന്തറ കൊട്ടുകാപ്പള്ളി പാലത്തിലൂടെയുള്ള യാത്ര. അടിത്തറ മുക്കാൽഭാഗത്തോളം ഒലിച്ചപോയ പാലം ഏത് നിമിഷവും നിലംപതിക്കാം എന്നതാണ് അവസ്ഥ. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലം അപകടാവസ്ഥയിലായിട്ടും അധികാരികൾ ആകട്ടെ ഇപ്പോഴും മൗനത്തിലാണ്. ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീർത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നിരവധി വാഹനങ്ങളാണ് ഈവഴി കടന്നുപോയത്. പാലത്തിന്റെ തൂണുകൾ പൊളിഞ്ഞ നിലയിലാണ്. കൽക്കെട്ടുകൾ ഇടിഞ്ഞുവീീണനിലയിലും. ഇനിയൊരു കുത്തൊഴുക്കുണ്ടായാൽ പാലം നിലംപതിച്ചേക്കാം.

ഭാരവാഹനങ്ങൾ നിരോധിക്കണം

അടിത്തറ ഏറിയപങ്കും തകർന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. ഈ സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ യാത്ര നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.