
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) ഓഹരി വില പുതിയ ഉയരത്തിലെത്തി. . നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എൽ.ഐ.സി ഓഹരി വില ഇന്നലെ 955 രൂപ വരെ ഉയർന്നതിന് ശേഷം 17.30 രൂപയുടെ വർദ്ധനയോടെ 932.90 ൽ വ്യാപാരം പൂർത്തിയാക്കി. 2022 മേയ് 17 ന് എൽ.ഐ.സി ഓഹരികൾ 920 രൂപയ്ക്കാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഓഹരി ഒന്നിന് 949 രൂപ വിലയാണ് വില്പന സമയത്ത് നിക്ഷേപകരിൽ നിന്ന് ഈടാക്കിയത്. നിലവിൽ രാജ്യത്തെ ഏറ്റവുമധികം വിപണി മൂല്യമുള്ള പൊതു മേഖലാ കമ്പനി എൽ.ഐ.സിയാണ്.
പ്രാരംഭ ഓഹരി വില്പന സമയത്ത് വിപണിയിൽ വൻ വലിയ ആവേശം ലിസ്റ്റ് ചെയ്തതിനു ശേഷം ദൃശ്യമായില്ല. കഴിഞ്ഞ വർഷം ഒരവസരത്തിൽ എൽ.ഐ.സി ഓഹരി വില 530 രൂപ വരെ താഴ്ന്നിരുന്നു. പ്രാരംഭ ഓഹരി വില്പനയിലൂടെ എൽ.ഐ.സിയുടെ 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് 21,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ സമാഹരിച്ചത്.