ss

തെന്നിന്ത്യൻ സിനിമാരംഗത്തു ഏറെ വിവാദം സൃഷ്ടിച്ച താരമാണ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ. വനിത നടത്തുന്ന വെളിപ്പെടുത്തലുകൾ എപ്പോഴും സമൂഹമാദ്ധ്യമങ്ങൾ ഏറ്റുപിടിക്കാറുണ്ട്. അമ്മയും നടിയുമായ മഞ്ജുള വിജയകുമാർ മരിച്ച വിവരം അറിഞ്ഞപ്പോൾ താൻ നന്നായി ഒരുങ്ങിയാണ് മൃതദേഹം കാണാൻ പോയതെന്ന് വനിത പറയുന്നു. ലിപ്‌സ്റ്റിക് കാണുമ്പോൾ എനിക്ക് ആദ്യം ഓർമ വരിക മമ്മിയെയാണ്. ലിപ്‌സ്റ്റിക് ഇടാൻ എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നത് മമ്മിയാണ്. എപ്പോൾ മമ്മി വന്നാലും ചുവപ്പ് ലിപ്‌സ്റ്റിക് ഇട്ടിട്ടുണ്ടാവും. ഞാൻ ലിപ്‌സ‌്റ്റിക് ഇട്ടില്ലെങ്കിൽ വഴക്ക് പറയും. പിങ്ക് നിറം ഒരു ബ്രൈറ്റ് കുർത്തി ധരിച്ച് പിങ്ക് ലിപ്‌സ്റ്റിക്കും ഇട്ടാണ് ഞാൻ പോയത്. ആളുകൾ എന്തുവിചാരിച്ചാലും കുഴപ്പമില്ലെന്ന് എന്നു തീരുമാനിച്ചു. മമ്മി എന്നെ അങ്ങനെ കാണാനാണ് ഇഷ്ടപ്പെട്ടത് - വനിത പറയുന്നു. വനിതയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചിട്ടുണ്ട്.