
ബ്ളാക് ഡ്രസിൽ ഹോട്ട് ലുക്കിൽ ബോളിവുഡ് താരം റാണി മുഖർജി. പുതിയ ചിത്രങ്ങളിൽ റാണി അതീവ സുന്ദരിയെന്ന് ആരാധകർ. ഹിന്ദി സിനിമാലോകം റാണിയുടെ സിനിമകൾക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ റാണി പങ്കുവച്ച വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടിയിരുന്നു. താൻ സുന്ദരിയായതുകൊണ്ടല്ല അമ്മ എന്നെ അഭിനയിക്കാൻ വിട്ടതെന്നും വീട്ടിലെ അവസ്ഥ അന്ന് അത്ര നല്ലതായിരുന്നില്ലെന്നും റാണി വെളിപ്പെടുത്തി.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്ക് മനസിലാകുമെന്നും റാണി പറയുന്നു. അഭിനേത്രി മാത്രമല്ല ഒരു ഹൗസ് വൈഫ് കൂടിയാണ് ഞാൻ. നാൽപ്പതുകളിൽ എത്തിയപ്പോൾ സ്‌ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് മാറി. ഇപ്പോൾ വീട്ടിലിരിക്കാനാണ് സന്തോഷം. റാണിയുടെ വാക്കുകൾ.