gb

മദ്യപാനം നിറുത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞു കമൽഹാസന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസൻ. ''പാർട്ടികളോട് എതിർപ്പില്ല. എന്നാൽ മദ്യപിക്കാത്ത ഒരാളെ പാർട്ടികളിൽ സഹിക്കാൻ ബുദ്ധിമുട്ടായിരിക്കും. എട്ടുവർഷമായി മദ്യത്തെ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയ ഒരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാർട്ടികളാണ് മദ്യപാനശീലം വഷളാക്കിയത്. എന്നാൽ പിന്നീട് ഇത്തരം പാർട്ടികളിൽ നിന്ന് അകലം പാലിച്ചതോടെ മദ്യപാനശീലം കുറഞ്ഞുവന്നു. ഒരു ഘട്ടത്തിനുശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാൻ എപ്പോഴും മദ്യത്തിൽ മുങ്ങിയിരുന്നു. ഞാൻ സിഗരറ്റ് വലിക്കാറില്ല. അതു മോശം കാര്യമാണ്. മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ല." ശ്രുതി ഹാസൻ പറയുന്നു.