gst

കൊച്ചി: ഡിസംബറിൽ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം 10.3 ശതമാനം ഉയർന്ന് 1.64 ലക്ഷം കോടി ഡോളറിലെത്തി. മുൻവർഷം ഡിസംബറിലെ ജി.എസ്.ടി വരുമാനം 1.4 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം ഡിസംബറിലെ ജി.എസ്.ടി വരുമാനം മൂന്ന് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. നവംബറിൽ ജി.എസ്.ടി വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. തുടർച്ചയായ ഏഴാം മാസമാണ് ഇന്ത്യയുടെ ജി.എസ്.ടി വരുമാനം 1.6 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നത്.

കഴിഞ്ഞ വർഷം ആദ്യ ഒൻപത് മാസത്തിൽ മൊത്തം ജി.എസ്.ടി വരുമാനം 12 ശതമാനം വർദ്ധിച്ച് 14.97 ലക്ഷ കോടി രൂപയായി. മുൻവർഷം ഇതേകാലയളവിലെ വരുമാനം 13.40 ലക്ഷം കോടി രൂപയായിരുന്നു.